മോഹന്‍‌ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്‍ത പുലിമുരുകന്‍ തീയേറ്ററുകളില്‍ തകര്‍പ്പന്‍ പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നുവെന്നും വാര്‍ത്തകള്‍ വരുന്നു. രമേശ് പി പിള്ളയുടെ ഉടമസ്ഥതയിലുള്ള അഭിഷേക് ഫിലിംസ് ആണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

തമിഴ് റീമേക്കിലേക്ക് നായകനാകാന്‍ സൂര്യ, വിക്രം, ധനുഷ്, അജിത്ത് എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. അതേസമയം പുലിമുരുകന്‍ തെലുങ്കിലേക്ക് മൊഴിമാറ്റി എത്തുന്നുണ്ട്. മന്യംപുലി എന്നാണ് തെലുങ്കില്‍ സിനിമയുടെ പേര്.