മമ്മൂട്ടിയുടെ ഓണച്ചിത്രം 'പുള്ളിക്കാരന്‍ സ്റ്റാറാ'യുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ആശാ ശരത്തും ദീപ്‍തി സതിയും നായികമാരാകുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ശ്യാംധറാണ്.

ടീച്ചര്‍ ട്രെയിനിംഗ് കോളേജിലെ അധ്യാപകനായ രാജകുമാരനായാണ് മമ്മൂട്ടി എത്തുന്നത്. രതീഷ് രവിയാണ് തിരക്കഥ. എം ജയചന്ദ്രന്‍ സംഗീതം. ഇന്നസെന്‍റ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.