മലയാളത്തിന്‍റെ യുവതാരം നീരജ് മാധവന്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലെ തീം ഗാനമെത്തി. നവാഗതനായഡോമിന്‍ ഡിസില്‍വയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റീബാ ജോണാണാണ് നായിക.
ടീസറിലൂടെ ഈ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ മുഴുവന്‍ ഗാനവുമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിജിപാലിന്‍റെതാണ് സംഗീതം.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍, ബോള്‍ഗാട്ടി, തെസ്‌നിഖാന്‍, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.

