സെയ്‍ഫ് അലി ഖാനുമൊത്തുള്ള സിനിമയില്‍ നിന്ന് പിൻമാറിയതായി മാധവൻ

സെയ്‍ഫ് അലി ഖാനുമൊത്തുള്ള സിനിമയില്‍ നിന്ന് പിൻമാറുന്നതായി മാധവൻ. തോളിന് ശസ്‍ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമം വേണ്ടിവരുന്നതിലാണ് പിൻമാറുന്നതെന്നും മാധവൻ പറയുന്നു.


സിനിമയില്‍ ആക്ഷൻ രംഗങ്ങളുണ്ടെന്നും നിലവില്‍ ചെയ്യാനുള്ള ആരോഗ്യസ്ഥിതി അല്ലെന്നും മാധവൻ പറയുന്നു. വീണ്ടും ആ ടീമിനൊപ്പം ജോലി ചെയ്യാനുള്ള അവസരം കിട്ടുമെന്നാണ് കരുതുന്നതെന്നും മാധവൻ പറഞ്ഞു. ശസ്‍ത്രക്രിയ നടത്തിയതിനു ശേഷമുള്ള ഫോട്ടോ മാധവൻ നേരത്തെ ഷെയര്‍ ചെയ്‍തിരുന്നു. തോളിന് ശസ്‍ത്രക്രിയ കഴി‌ഞ്ഞു. തിരിച്ചുവരികയാണ്. വലതു കൈ ഇല്ലാതെ പോലെയാണ് തോന്നുന്നതെന്നുമായിരുന്നു മാധവൻ പറഞ്ഞത്.