ആലിയയുടെ നാളുകള്‍, റാസി നൂറുകോടി ക്ലബ്ബിലേക്ക്

ദില്ലി: ചരിത്രം കുറിച്ച് ആലിയ ഭട്ടിന്‍റെ റാസി നൂറ് കോടി ക്ലബിലേക്ക്. ആലിയക്കൊപ്പം വിക്കി കൗശലും വേഷമിട്ട റാസി മികച്ച പ്രതികരണവുമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ശനിയാഴ്ചവരെ 98.08 കോടി രൂപയാണ് ചിത്രത്തിന്‍റെ ശനിയാഴച വരെയുള്ള കളക്ഷന്‍. ഈ ആഴ്ചയോടെ ചിത്രം നൂറ് കോടി ക്ലബില്‍ എത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ശനിയാഴ്ച മാത്രം 4.20 കോടിയാണ് ചിത്രത്തിന്‍റെ കളക്ഷന്‍.

മെയ് 11ന് റിലീസ് ചെയ്ത ചിത്രത്തന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിരവധി ഹോളിവുഡ് ചിത്രങ്ങളെയടക്കം പിന്തള്ളിയാണ് റാസിയുടെ നേട്ടം. ആദ്യദിനം 7.53 കോടിയില്‍ തുടങ്ങിയ കളക്ഷന്‍ ഒരാഴ്ചകൊണ്ട് 32.94 കോടിയിലെത്തിയിരുന്നു.

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യക്കായി പാകിസ്ഥാനത്തില്‍ ചാരപ്രവര്‍ത്തനം നടത്തിയ 19കാരിയായ കശ്മീരി യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ഹരീന്ദര്‍ സിക്കയുടെ കോളിങ് സെഫ്മത്ത് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കയിരിക്കുന്നത്. രാജ്യസ്നേഹത്തെ മുന്‍നിര്‍ത്തി നിര്‍മിച്ച ചിത്രം മേഘ്ന ഗുല്‍സറാണ് സംവിധാനം ചെയ്തിരിക്കുന്നത്.