ന്യൂഡല്‍ഹി: മെര്‍സല്‍ ചിത്രത്തിനെതിരെ ബിജെപി ആക്രമണം ശക്തമാക്കുമ്പോള്‍ ചിത്രത്തെ പിന്തുണച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മിര്‍സലിനെ പിന്തുണിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ''മിസ്റ്റര്‍ മോദി തമിഴ് സംസ്‌കാരത്തിന്‍റെയും ഭാഷയുടെയും ആഴത്തിലുള്ള ആവിഷ്‌കാരമാണ് സിനിമ. മെര്‍സലില്‍ ഇടപെട്ട് തമിഴ് സംസ്‌കാരത്തെ ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കരുതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം സിനിമയെ പിന്തുണച്ച് ഒട്ടേറെപേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രമാണ് മെര്‍സല്‍. ഇനിയും ഈ ചിത്രം സെന്‍സര്‍ ചെയ്യരുതെന്ന് കമലഹാസന്‍ അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

ചിത്രത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഒട്ടേറെ രംഗങ്ങളുണ്ട്. അത് വെട്ടിമാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം. ചിത്രത്തില്‍ ജി എസ്ടിയും ഡിജിറ്റല്‍ ഇന്ത്യയും ഗോരഖ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം വിഷയമാകുന്നുണ്ട്. ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമര്‍ശിക്കുന്നുണ്ട്. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്.

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പോസ്റ്റ്

Scroll to load tweet…