നേരത്തെ പുറത്തിറങ്ങിയ രാഹുൽ സദാശിവന്റെ ഭ്രമയുഗം മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു നേടിയിരുന്നത്. പ്രണവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരിക്കും ഡീയസ് ഈറെ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഡീയസ് ഈറെ'യുടെ ടീസർ നാളെ പുറത്തുവിടും. ഹൊറർ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് നായകനായി എത്തുന്നത്. ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ രണ്ടാം ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ എന്ന വിഭാഗത്തിന്റെ സാദ്ധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതും പ്രണവ് മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കുന്നതുമായിരിക്കും ഈ ചിത്രമെന്നും നിർമാതാക്കൾ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
നേരത്തെ പുറത്തിറങ്ങിയ രാഹുൽ സദാശിവന്റെ ഭ്രമയുഗം മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു നേടിയിരുന്നത്. പ്രണവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരിക്കും ഡീയസ് ഈറെ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. വർഷങ്ങൾക്കു ശേഷം ആണ് പ്രണവ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ എത്തിയ ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. എമ്പുരാനിൽ കാമിയോ റോളിലും പ്രണവ് അഭിനയിച്ചിരുന്നു. സെപ്റ്റംബറിലാണ് ചിത്രത്തന്റെ റിലീസ് എന്നാണ് റിപ്പോർട്ടുകൾ.
ഷെഹ്നാദ് ജലാല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക് മുഹമ്മദ് അലി ആണ്. ജ്യോതിഷ് ശങ്കര്‍ ആണ് സിനിമയുടെ ആര്‍ട്ട് വര്‍ക്കുകള്‍ ഒരുക്കുന്നത്. ക്രിസ്റ്റോ സേവിയര്‍ ആണ് സിനിമയുടെ സംഗീതം സംവിധാനം. പിആർഒ ശബരി.


