കൊച്ചി: ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനാണു രാജാകൃഷ്ണ മേനോന്‍. സൂപ്പര്‍ ഹിറ്റ് ചിത്രം എയര്‍ലിഫിറ്റു ശേഷം രാജാകൃഷ്ണ മേനോന്റെ പുതിയ ചിത്രം ഷെഫും അടുത്തിടെയാണ് പുറത്തിറങ്ങിയത്. ചലച്ചിത്ര നടന്‍ ടി പി മാധവന്‍റെ മകനാണു രാജാകൃഷ്ണ മേനോന്‍. എങ്കിലും ഇത്രയും കാലത്തിനിടയില്‍ അച്ഛനെ കൂടിയത് നാല് തവണ മാത്രമാണു കണ്ടിട്ടുള്ളത് എന്ന് രാജാകൃഷ്ണ മേനോന്‍ പറയുന്നു. ഒരു വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രാജാകൃഷ്ണ മേനോന്‍റെ വെളിപ്പെടുത്തല്‍

ടി പി മാധവന്റെ മകനായിട്ടാണ് ജനനം എങ്കിലും എന്‍റെ ഓര്‍മ്മയില്‍ രണ്ടു പ്രാവശ്യം മാത്രമാണു ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളത്. പലരും അച്ഛനെ കുറിച്ചു ചോദിക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോകും. നാലുതവണയില്‍ അധികം അദ്ദേഹവും എന്നെ കണ്ടിട്ടുണ്ടാവില്ല. അമ്മ ഗിരിജയാണു വെല്ലുവിളികള്‍ ഏറ്റെടുത്ത് എന്നെയും സഹോദരിയേയും വളര്‍ത്തിയത്. ഒരു സെല്‍ഫ് മെയിഡ് വ്യക്തിയാണ് അമ്മ.

സിനിമയാണ് എന്‍റെ സ്വപ്നം എന്നു പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞതു നിനക്ക് ഏതു ജോലിയാണോ ഇഷ്ടം അതില്‍ നീ നിന്‍റെ 100 ശതമാനം നല്‍കണം. എനിക്കു വേണ്ടി നിന്‍റെ സ്വപ്നങ്ങളെ ഒരിക്കലും ത്യജിക്കരുത് എന്നാണ്. എന്നാല്‍ അന്നത്തെ സാമ്പത്തിക സ്ഥിതിയും മാനസികവാസ്ഥയും അത്ര നല്ലതായിരുന്നില്ല.സിംഗിള്‍ മദറായിട്ടു കൂടി അമ്മ തന്ന ഈ കാരുത്താണ് എനിക്ക് ഊര്‍ജമായത്.