ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബ്രഹ്മാണ്ഡസിനിമയായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി. സിനിമയുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്ററിനു വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
പോസ്റ്റര്‍ റിലീസ് ചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് രസകരമായാണ് രാജമൗലി മറുപടി പറഞ്ഞത്. രണ്ടാം ഭാഗത്തില്‍ ഏതെങ്കിലും അതിഥി താരമുണ്ടോ എന്നായിരുന്നു ഒരു ചോദ്യം. ആദ്യ ഭാഗത്ത് രാജമൗലി അതിഥി താരമായി എത്തിയിരുന്നു. രണ്ടാം ഭാഗത്ത് സൂര്യ അതിഥി താരമായി എത്തുമെന്നു വാര്‍ത്തകളുമുണ്ടായിരുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍ ഇതിനുള്ള മറുപടിയാണ് രസകരം.
അതിഥി താരമായി എത്തി എന്നതാണ് ആദ്യ ഭാഗത്ത് താന്‍ ചെയ്ത ഏറ്റവും വലിയ അബന്ധം. രണ്ടാം ഭാഗത്ത് ആ തെറ്റ് ഇനി ആവര്‍ത്തിക്കില്ല. ആ വേഷം ഒരിക്കലും ചെയ്യേണ്ടിയിരുന്നില്ലെന്നും രാജമൗലി പറഞ്ഞു.
