ശങ്കര്‍ ചിത്രത്തമായ 2.0 യിലെ പാട്ടുകള്‍ ഓഡിയോ ലോഞ്ചിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചോര്‍ന്നു. വെള്ളിയാഴ്ച രാത്രി ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച് നടക്കാനിരുന്ന പരിപാടിയ്ക്കിടെയാണ് പാട്ടുകള്‍ ചോര്‍ന്നത്. അതേസമയം ഓഡിയോ ലോഞ്ച് നടന്നു. ലോഞ്ചിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് പാട്ടുകള്‍ ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

സിദ് ശ്രീറാമും ശശാ തിരുപ്പതിയും ചേര്‍ന്നാലപിച്ച എന്തിര ലോകത്ത് എന്ന ഗാനവും ബ്ലാസും അര്‍ജുന്‍ ചാന്ദിയും സിദ് ശ്രീറാമും ചേര്‍ന്ന് പാടിയ രാജലി നീ ഗാലി എന്ന ഗാനവുമാണ് ചോര്‍ന്നത്. ചിത്രത്തില്‍ മൂന്ന് പാട്ടുകളാണ് ഉള്ളതെന്ന് സിനിമയുടെ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ പറഞ്ഞു. 

രണ്ടുപാട്ടുകളുടെയും തമിഴ്,ഹിന്ദി , തെലുങ്ക് പതിപ്പുകള്‍ ഇന്നലെ നടന്ന പരിപാടിയില്‍ പുറത്തിറക്കി.രജനീകാന്ത്, അക്ഷയ് കുമാര്‍ എന്നിവര്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.