ഇടത് കാലിന് ചെറിയ പരുക്കേറ്റ താരത്തെ കേളാമ്പാക്കത്തിന് സമീപത്തെ ചെട്ടിനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.45ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനീകാന്ത് ഒരു മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
400 കോടി രൂപ ബഡ്ജറ്റിലാണ് 2.0 നിര്‍മ്മിക്കുന്നത്. ആമി ജാക്‌സനാണ് രജനീകാന്തിന്‍റെ നായിക. ബോളിവുഡ് താരം അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. എ.ആര്‍ റഹ്നഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
