രജനികാന്തിന്റെ 2.0നായി ഇനിയും കാത്തിരിക്കണം
തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന സയൻസ് ഫിക്ഷൻ 2.0 കാണാൻ പ്രേക്ഷകര്‍ കുറച്ചുകൂടി കാത്തിരിക്കണം. അടുത്ത വര്‍ഷമായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക.
ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികള്‍ പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ അടുത്ത വര്‍ഷത്തേയ്‍ക്ക് റിലീസ് നീട്ടിവയ്‍ക്കേണ്ടി വരുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. അതേസമയം രജനികാന്ത് നായകനായ കാല മികച്ച പ്രതികരണത്തോടെ തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
