ചടങ്ങിൽ രജനി ചുവടുവയ്ക്കുന്നതിന്റെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഹിറ്റ് ചിത്രമായ മുത്തുവിലെ ‘ഒരുവൻ ഒരുവൻ മുതലാളി’ എന്ന ഹിറ്റ് ഗാനത്തിനാണ് രജനീകാന്ത് ചുവടു വയ്ക്കുന്നത്. റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയവർക്കൊപ്പമാണ് രജനി ചുവടുവയ്ക്കുന്നത്. 

ചെന്നൈ: മകൾ സൗന്ദര്യയുടെ വിവാഹ ആഘോഷത്തിന്റെ തിരക്കിലാണ് രജനിയും കുടുംബവും. ശനിയാഴ്ചയാണ് സൗന്ദര്യയുടെ പ്രീ-വെഡ്ഡിങ് റിസപ്ഷൻ ആഘോഷങ്ങൾ നടന്നത്. ബന്ധുകളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ആഘോഷ പരിപാടികളിൽ നിന്നുള്ളൊരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ‌ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. 

റിസപ്ഷനില്‍ രജനി ചുവടുവയ്ക്കുന്നതിന്റെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഹിറ്റ് ചിത്രമായ മുത്തുവിലെ ‘ഒരുവൻ ഒരുവൻ മുതലാളി’ എന്ന ഹിറ്റ് ഗാനത്തിനാണ് രജനീകാന്ത് ചുവടു വയ്ക്കുന്നത്. റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയവർക്കൊപ്പമാണ് രജനി ചുവടുവയ്ക്കുന്നത്. തന്റെ പേരക്കുട്ടികൾക്കൊപ്പം രജനീകാന്ത് കളിക്കുന്നതിന്റെ ഒരു ഫോട്ടോയും വൈറലാകുന്നുണ്ട്. ഐശ്വര്യയുടെയും ധനുഷിന്റെയും മക്കളായ യാത്രയും ലിംഗയും സൗന്ദര്യയുടെ ആദ്യ വിവാഹത്തിലെ മകനായ വേദ് കൃഷ്ണയുമാണ് ചിത്രത്തിലുള്ളത്.

View post on Instagram

നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് സൗന്ദര്യയുടെ വരൻ. ഫെബ്രുവരി 11 ന് ചെന്നൈയിലെ നക്ഷത്ര ഹോട്ടല്‍ ദി ലീല പാലസിൽ വച്ചാണ് ഇരുവരുടെയും വിവാഹം. രജനികാന്തിന്റെ രണ്ടാമത്തെ മകളാണ് സംവിധായികയായ സൗന്ദര്യ. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. പ്രമുഖ വ്യവസായി അശ്വിന്‍ റാംകുമാറാണ് സൗന്ദര്യയുടെ ആദ്യ ഭർത്താവ്. 2010 ലായിരുന്നു വിവാഹം. 2017ൽ ​ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു. ആദ്യ വിവാഹത്തില്‍ സൗന്ദര്യയ്ക്ക് രണ്ടു വയസുള്ള മകനുണ്ട്. 

View post on Instagram

അനിമേഷന്‍ ചിത്രമായ ‘കൊച്ചടയാന്‍’ ആണ് സൗ​ന്ദ​ര്യ ആ​ദ്യമായി സം​വി​ധാ​നം ചെ​യ്ത ചിത്രം. ധ​നു​ഷി​നെ നാ​യ​ക​നാ​ക്കി സൗ​ന്ദ​ര്യ സം​വി​ധാ​നം ചെ​യ്ത വേ​ല​യി​ല്ലാ പ​ട്ട​ധാ​രി 2 സൂ​പ്പ​ർ​ഹി​റ്റാ​യി​രു​ന്നു.