ആവേശമായി കാല, ആദ്യ പ്രതികരണങ്ങള്‍
തമിഴകത്തിന്റെ സ്റ്റൈല് മന്നൻ രജനികാന്തിന്റെ കാലാ പ്രദര്ശനത്തിന് എത്തി. അധോലോക നായകനായി രജനികാന്ത് എത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കബാലിയെന്ന ഹിറ്റ് ചിത്രത്തിന് ശേഷം പാ രഞ്ജിത്തും രജനികാന്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് കാലാ. പാ രഞ്ജിത്തിന്റെ മുന് സിനിമകളെ പോലെ കൃത്യമായി രാഷ്ട്രീയം പറയുന്ന ചിത്രമാണ് കാല എന്നുമാണ് റിപ്പോര്ട്ട്. രജനികാന്തും നാനാ പടേകറും ആദ്യമായി നേര്ക്കുനേര് വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. നാനാ പടേകറാണ് ചിത്രത്തിലെ വില്ലനെ അവതരിപ്പിക്കുന്നത്. ഹുമാ ഖുറേഷിയാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 45കാരിയായ സെറീനയെയാണ് ഹുമ ഖുറേഷി അവതരിപ്പിക്കുക. അതേസമയം രജനികാന്തിന്റെ ഭാര്യ കഥാപാത്രത്തെ ഈശ്വരി രാവുവും അവതരിപ്പിക്കുന്നു.
