തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് രാഷ്‍ട്രീയ പാര്‍ട്ടി രൂപീകരണവുമായി മുന്നോട്ടുപോകുകയാണ്. അതേസമയം രജനികാന്തിന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതിയ ചാനലും തുടങ്ങാൻ പോകുന്നതായി റിപ്പോര്‍ട്ട്. രജനി മക്കള്‍ മണ്ട്രത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ വി എം സുധാകര്‍ ഇതിനായി നടപടികള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. രജനികാന്തിന്റെ പേരും ചിത്രവും ടിവി ചാനലിന്റെ ലോഗോ ആയി ഉപയോഗിക്കാൻ രജനികാന്ത് നല്‍കിയ സമ്മതപത്രം വി എം സുധാകര്‍ ട്രേഡ്മാര്‍ക്സ് രജിസ്ട്രാറിന് കൈമാറി.

സൂപ്പര്‍സ്റ്റാര്‍ ടിവി, രജിനി ടിവി, തലൈവര്‍ ടിവി എന്നീ പേരുകളാണ് വി എം സുധാകര്‍ ടി വി ചാനലിനായി അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. തമിഴകത്തിന്റെ മറ്റ് രാഷ്‍ട്രീയപാര്‍ട്ടികളുടെ പാതയില്‍ തന്നെ ആശയങ്ങള്‍ പ്രചരിപ്പിക്കാൻ രജനികാന്തും ടി വി ചാനല്‍ തുടങ്ങാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു രജനികാന്ത് രാഷ്‍ട്രീയ പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. രാഷ്‍ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും 234 മണ്ഡലങ്ങളിലും 2021ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുമായിരുന്നു ആരാധകരോടുള്ള സംവാദത്തില്‍ രജനികാന്ത് അറിയിച്ചത്.