Asianet News MalayalamAsianet News Malayalam

ധോണിയുടെ ആവശ്യം രജനീ അംഗീകരിച്ചു

Rajinikanth is ready to do something just for Mahendra Singh Dhoni
Author
Chennai, First Published Sep 16, 2016, 1:27 PM IST

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ജീവചരിത്രം പറയുന്ന ‘എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’ എന്ന ചിത്രത്തിന്‍റെ പ്രമോഷന് സാക്ഷാല്‍ രജനീകാന്ത് എത്തുന്നു. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ധോണി’യാവുന്നത് സുശാന്ത് സിങ് രജ്പുത് ആണ്. ഹിന്ദിക്കൊപ്പം തെലുങ്ക്, തമിഴ്, മറാത്തി ഭാഷകളിലും സിനിമയെത്തും. 

ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ പ്രചരണത്തിനായി ധോണി തന്നെയാണ് രജനീകാന്തിനെ സമീപിച്ചത്. ഇന്ത്യന്‍ നായകനോട് ബഹുമാനം പുലര്‍ത്തുന്ന രജനി അദ്ദേഹത്തിന്റെ ആവശ്യം സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കബാലി’ റിലീസിന് ശേഷം ചിത്രത്തിന്‍റെ പോസ്റ്ററില്‍ രജനി ഇരിക്കുന്ന സ്‌റ്റൈലിലുള്ള ഒരു ചിത്രം ധോണി തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios