തമിഴകത്ത് സ്വന്തം ടിവി ചാനല്‍ തുടങ്ങാൻ രജനികാന്ത്. ചാനലിന്റെ  പേര് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതായി രജനികാന്ത് തന്നെ അറിയിച്ചു. യുഎസിലേക്ക് പോകും മുന്നേ വിമാനത്താവളത്തില്‍ വെച്ച് ഇക്കാര്യം രജനികാന്ത് മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

രജനി മക്കള്‍ മണ്ട്രത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ വി എം സുധാകര്‍ ചാനല്‍ തുടങ്ങാനുള്ള നടപടികള്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. രജനികാന്തിന്റെ പേരും ചിത്രവും ടിവി ചാനലിന്റെ ലോഗോ ആയി ഉപയോഗിക്കാൻ രജനികാന്ത് നല്‍കിയ സമ്മതപത്രം വി എം സുധാകര്‍ ട്രേഡ്മാര്‍ക്സ് രജിസ്ട്രാറിന് കൈമാറിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇക്കാര്യം രജനികാന്ത് തന്നെ സ്ഥിരീകരിച്ചു. നമ്മള്‍ ഉദ്ദേശിച്ച പേരില്‍ മറ്റൊരാള്‍ ടിവി ചാനല്‍ തുടങ്ങാൻ ആലോചിക്കുന്നുണ്ടെന്ന് അറിഞ്ഞു. അതിനാല്‍ നമ്മള്‍ ആ പേര് നേരത്തെ രജിസ്റ്റര്‍ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു- രജനികാന്തിന്റെ പേരില്‍ ചാനല്‍ തുടങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

സൂപ്പര്‍സ്റ്റാര്‍ ടിവി, രജിനി ടിവി, തലൈവര്‍ ടിവി എന്നീ പേരുകളാണ് വി എം സുധാകര്‍ ടി വി ചാനലിനായി അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. തമിഴകത്തിന്റെ മറ്റ് രാഷ്‍ട്രീയപാര്‍ട്ടികളുടെ പാതയില്‍ തന്നെ ആശയങ്ങള്‍ പ്രചരിപ്പിക്കാൻ രജനികാന്തും ടി വി ചാനല്‍ തുടങ്ങാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു രജനികാന്ത് രാഷ്‍ട്രീയ പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. രാഷ്‍ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും 234 മണ്ഡലങ്ങളിലും 2021ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുമായിരുന്നു ആരാധകരോടുള്ള സംവാദത്തില്‍ രജനികാന്ത് അറിയിച്ചത്.