രജനികാന്തിന്റെ കാല, ആവേശമാകാൻ പാട്ട് എത്തി- വീഡിയോ
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ കാല. ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. സെമ്മ വെയ്‍റ്റു എന്ന ഗാനമാണ് പുറത്തുവിട്ടത്. സന്തോഷ് നാരായണത്തിന്റെ സംഗീതത്തില്‍ ഹരിഹരസുതൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

കബാലിക്കു ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് കാല. ഹുമ ഖുറേഷി ആണ് ചിത്രത്തിലെ നായിക. നാന പടേകര്‍ ആണ് വില്ലനായി എത്തുക. സമുദ്രക്കനി, പങ്കജ് ത്രിപതി തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.
