രാഷ്‍ട്രീയത്തില്‍ സജീവമാകുകയാണെങ്കിലും തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് സിനിമ വിടുന്നില്ല. രജനികാന്ത് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. കാര്‍‌ത്തിക് സുബ്ബരാജ് ആണ് രജനികാന്തിന്റെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത്.

രജനികാന്ത് നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്ന കാര്യം കാര്‍ത്തിക് സുബ്ബരാജ് ട്വീറ്റ് ചെയ്‍തു. വാക്കുകളില്‍ സന്തോഷം വിവരിക്കാന്‍ പറ്റുന്നില്ല. എന്റെ വലിയ സ്വപ്‍നം സഫലമാകാന്‍ പോകുന്നു. ഒരുപാട് നന്ദി, തലൈവ.. കാര്‍ത്തിക് സുബ്ബരാജ് ട്വീറ്റ് ചെയ്‍തു.

പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കാലയും ഷങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 2.0വുമാണ് രജനികാന്ത് നായകനായി ഉടന്‍ പുറത്തിറങ്ങാനുള്ള സിനിമകള്‍.