രജനികാന്തിന്റെ 2.0വും ഹൃത്വിക്കിന്റെ സൂപ്പര്‍ 30തും നേര്‍ക്കുനേര്‍

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് രജനികാന്തിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന 2.0വും ഹൃത്വിക് റോഷന്റെ സൂപ്പര്‍ 30തും. രണ്ട് ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യാനാണ് സാധ്യതയെന്നാണ് പുതിയ റിപ്പോര്‍ട്ട്. അടുത്ത റിപബ്ലിക് ഡേയിലായിരിക്കും ചിത്രത്തിന്റെ റിലീസ്.

2.0ത്തിന്റെ വിഎഫ്എക്സ് ജോലികള്‍ പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ അടുത്ത വര്‍ഷത്തേയ്‍ക്ക് റിലീസ് നീട്ടിവയ്‍ക്കേണ്ടി വരുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. അതേസമയം രജനികാന്ത് നായകനായ കാല മികച്ച പ്രതികരണത്തോടെ തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

രാജ്യത്തെ പ്രമുഖ ഗണിത ശാസ്‍ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതമാണ് സൂപ്പര്‍ 30ല്‍ പറയുന്നത്. ആനന്ദ് കുമാറായിട്ടാണ് ഹൃത്വിക് റോഷന്‍ അഭിനയിക്കുന്നത്. ഹൃത്വിക് തന്റെ ജീവിത കഥ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുമെന്ന് ആനന്ദ് കുമാര്‍ പറയുന്നു. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനായി ഹൃത്വിക് റോഷന്‍ ആനന്ദ് കുമാറിനെ കണ്ടിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുകയും ചെയ്‍തിരുന്നു. വികാസ് ബാഹ്‍ല്‍ ആണ് സൂപ്പര്‍ 30 സംവിധാനം ചെയ്യുന്നത്.