ചെന്നൈ: രജനീകാന്തിന്‍റെ മകള്‍ വിവാഹമോചിതയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു‍. സംവിധായികയായ സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാം കുമാറും കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതായാണ് വാര്‍ത്തകള്‍ വന്നത്. ഇത് സ്ഥിരീകരിച്ച് സൗന്ദര്യ തന്നെ രംഗത്ത് എത്തി.

Scroll to load tweet…

2010ലായിരുന്നു ഇരുവരുടെയും വിവാഹം. വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ പ്രശ്‌നത്തിലായിരുന്നു എന്നും രജനീകാന്ത് ഇടപ്പെട്ട് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിരുന്നു എന്നും പറയുന്നു.

ഇരുവര്‍ക്കും ഒരുവയസുള്ള മകനുണ്ട്. ഗ്രാഫിക്ക് ഡിസൈനറായിരുന്ന സൗന്ദര്യ രജനിയെ നായകനാക്കി കൊച്ചടൈയാന്‍ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.