ചെന്നൈ: നടന്‍ കമല്‍ഹാസന് പിന്നാലെ മെര്‍സലിന് തുറന്ന പിന്തുണയുമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും രംഗത്ത്. മെര്‍സലിലെ ഭാഗങ്ങള്‍ വെട്ടിമാറ്റണമെന്ന ബിജെപി നിലപാടിനെതിരെ തുറന്ന വിമര്‍ശനമില്ലെങ്കിലും ചിത്രത്തിന് പിന്തുണയറിയിക്കുകയാണ് രജനീകാന്ത്. 

പതിവുപോലെ ശ്രദ്ധാപൂര്‍വമുള്ള പ്രതികരണം. പ്രാധാന്യമുള്ള വിഷയമാണ് മെര്‍സല്‍ പറയുന്നത്. അത് നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു. മെര്‍സല്‍ ടീമിന് അഭിനന്ദനങ്ങള്‍ - രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത ചിത്രത്തിന്‍മേല്‍ വീണ്ടും കത്രിക വെക്കരുതെന്ന് ശക്തമായ ഭാഷയില്‍ പ്രതികരിച്ച കമല്‍ഹാസന്‍ ഇന്നലെ ചിത്രം കാണാന്‍ വിജയിനും സംവിധായകന്‍ ആറ്റ്‌ലീയ്ക്കുമൊപ്പമെത്തി. 

Scroll to load tweet…


മെര്‍സലിന് പിന്നാലെ ജിഎസ്ടിയെ ട്രോളുന്ന ആര്‍ജെ ബാലാജിയുടെ ജീവചിത്രം കീ യുടെ ഈ ടീസറും യൂട്യൂബില്‍ വന്‍ ഹിറ്റാണ്.
ബൈറ്റ് അതേസമയം, വിജയ്‌ന്റെ മതം ചൂണ്ടിക്കാട്ടി വിദ്വേഷപ്രചാരണം തുടരുന്ന ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയ്‌ക്കെതിരെ പ്രതിഷേധം തുടരുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ധാരാളം പേര്‍ സ്വന്തം പേരിനൊപ്പം ജോസഫെന്ന് കൂടി കൂട്ടിച്ചേര്‍ത്തു.