തമിഴ് മന്നന്‍ രജനികാന്തിനോട് അത്രയ്ക്ക് ആരാധനയാണ് തമിഴ്‌നാട്ടുകാര്‍ക്ക്. ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും ആരാധകര്‍ക്ക് ഹരമാണ്. പ്രിയങ്കരനായ താരത്തിന്‍റെ സിനിമ എത്രവട്ടം കാണാനും ആരാധകര്‍ റെഡിയാണ്. സിനിമകളിലെ പാട്ടുകളും കിടിലന്‍ സംഭാഷണങ്ങളൊക്കെ ഇപ്പോഴും അറിയാതെ ഓരോരുത്തരുടെയും ചുണ്ടില്‍ വരാറുമുണ്ട്. അതൊക്കെ രജനികാന്ത് സിനിമയോടുള്ള ഇഷ്ടം തന്നെയാണ്.

എത്രവര്‍ഷം കഴിഞ്ഞാലും ചില സിനിമകളുടെ മാര്‍ക്കറ്റ് ഒട്ടും കുറയുകയുമില്ല. അതിന് തെളിവാണ് 22 വര്‍ഷത്തിന് മുമ്പ് രജനികാന്ത് അഭിനയിച്ച് തകര്‍ന്ന ബാഷ വീണ്ടും പ്രദര്‍ശനത്തിന് എത്തുന്നുവെന്ന പുതിയ വാര്‍ത്ത സിനിമാ പ്രേമികളെ ഹരം കൊള്ളിക്കുന്നത്. യു എസില്‍ വച്ച് നടത്തുന്ന ഫാന്‍റസിഫെസ്റ്റിലാണ് ബാഷ പ്രദര്‍ശിപ്പിക്കുന്നത്. സെപ്തബംര്‍ 24,26 തിയതികളിലാണ് പ്രമുഖ താരങ്ങളുടെ സിനിമ പ്രദര്‍ശിപ്പിക്കുന്നമെന്ന് സംഘാടക സമിതി അറിയിച്ചു. 

ആക്ഷന്‍ ചിത്രമായ ബാഷയില്‍ ഓട്ടോക്കാരന്‍റെ വേഷത്തിലാണ് രജനികാന്ത് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പേരും രജനികാന്തിന്‍റെ കഥാപാത്രത്തിന്റെ പേരും ബാഷ എന്നു തന്നെയാണ്. ആര്‍ എം വീരപ്പന്റെ നിര്‍മ്മാണത്തില്‍ സുരേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1975 കാലഘട്ടത്തിലാണ് രജനികാന്ത് സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. പ്രായത്തിന്‍റെ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ഇപ്പോഴും അദ്ദേഹം നായകനായി അഭിനയിക്കുന്നുണ്ട്.