രജിഷ വിജയനും വിനീത് ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു സിനിമാക്കാരന്റെ ചിത്രീകരണം ആരംഭിച്ചു. ലിയോ തദേവൂസാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മകനെ വൈദികനാക്കാൻ ആഗ്രഹിക്കുന്ന അച്ഛൻ. സിനിമാക്കാരനാകാൻ മോഹിക്കുന്ന മകൻ ഇവർക്കിടയിലെ സംഘർഷങ്ങളാണ് സിനിമാക്കാരൻ പറയുന്നത്. സിനിമാമോഹങ്ങളുമായി കൊച്ചിയിലെത്തുന്ന ചെറുപ്പക്കാരൻ പ്രണയത്തിലാകുന്നതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകുന്നു. ഇങ്ങനെ ഒരു കുടുംബത്തിനുള്ളിലെ സംഘർഷങ്ങളെ തമാശയുടെ മേന്പൊടിയോടെ പ്രേക്ഷകരിലെത്തിക്കാൻ ഒരുങ്ങുകയാണ് സിനിമാക്കാരൻ.

സിനിമാഭ്രാന്ത് തലയ്ക്ക് പിടിച്ച ആൽബിയെന്ന ചെറുപ്പക്കാരനായി വിനീത് ശ്രീനിവാസനും ആൽബിയുടെ പ്രണയിനി സേറയായി രജിഷ വിജയനും. കടും പിടുത്തക്കാരനായ പിതാവായി രണ്‍ജി പണിക്കരുംവേഷമിടുന്നു. സുരാജ് വെഞ്ഞാറമൂട്, വിജയ്ബാബു, അനുശ്രീ, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. ഒപ്പസ് പെന്റായുടെ ബാനറിൽ തോമസ് പണിക്കരാണ് ചിത്രത്തിന്റെ നിർമ്മാണം.