അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായ 'നരിവേട്ട' എന്ന ചിത്രത്തിലെ 'മിന്നൽവള കൈയിലിട്ട പെണ്ണഴകേ...' എന്ന ഗാനം യൂട്യൂബിൽ 202 മില്യൺ കാഴ്ചക്കാരെ നേടി. റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്പോഴാണ് ഈ വലിയ നേട്ടം.

യൂട്യൂബിൽ 202 മില്യൺ കാഴ്ചക്കാരുമായി നരിവേട്ട എന്ന സിനിമയിലെ 'മിന്നൽവള കൈയിലിട്ട പെണ്ണഴകേ...' എന്ന ​ഗാനം. ​ഗാനം റിലീസ് ചെയ്ത് ഒരുവർഷം പിന്നിടുമ്പോഴാണ് ​ഗാനത്തിന്റെ ഈ നേട്ടം. കൈതപ്രം രചിച്ച് ജേക്സ് ബിജോയ് ഈണമിട്ട് സിദ് ശ്രീറാമും സിതാര കൃഷ്ണകുമാറും ആലപിച്ച ​ഗാനം ഇന്നും മലയാളികളുടെ പ്ലേ ലിസ്റ്റിൽ മുന്നിലാണ്.

വരികളുടെ മികവുകൊണ്ടും ഈണത്തിന്റെ മനോഹാരിത കൊണ്ടും ആലാപന സൗന്ദര്യം കൊണ്ടും നരിവേട്ടയിലെ ഈ ഗാനവും ആസ്വാദക മനസിൽ ഏറെ ഇടം നേടി എന്നതില്‍ സംശയമില്ല. കുട്ടനാടിന്റെ മനോഹാരിത ഏറെ ദൃശ്യഭംഗിയും കൈവരിച്ചിട്ടുണ്ട്. ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ ചിത്രമാണ് നരിവേട്ട. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.

കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്. മികച്ച പ്രേക്ഷക - നിരൂപക പ്രതികരണമാണ് നരിവേട്ട നേടിയത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രമായാണ് ടോവിനോ വേഷമിട്ടത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി ഇത് മാറുകയും ചെയ്തു. ചിത്രത്തിന്റെ മികച്ച മേക്കിങ്, കഥ പറച്ചിൽ എന്നിവക്ക് സംവിധായകൻ അനുരാജ് മനോഹറും വലിയ പ്രശംസയാണ് നേടിയത്. വാർത്താപ്രചരണം : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming