രാജ്കുമാർ റാവുവിന്റെ 5 വെഡ്ഡിംഗ്സ് പ്രദര്‍ശനത്തിന്

രാജ്കുമാർ റാവു നായകനാകുന്ന പുതിയ ചിത്രമാണ് 5 വെഡ്ഡിംഗ്സ്. നർഗീസ് ഫക്രിയാണ് നായികയായെത്തുന്നത്. ചിത്രം ഓഗസ്റ്റിൽ തിയേറ്ററുകളിലെത്തും.

ഇന്ത്യൻ വിവാഹങ്ങളെക്കുറിച്ച് ഫീച്ചർ എഴുതാനെത്തുന്ന മാധ്യമപ്രവർത്തകയിലൂടെയാണ് 5 വെഡ്ഡിംഗ്സിന്‍റെ കഥ പുരോഗമിക്കുന്നത്. അമേരിക്കയിൽ ജീവിക്കുന്ന ഇന്ത്യക്കാരിയുടെ വേഷത്തിലെത്തുന്നത് നർഗീസ് ഫക്രിയാണ്.

മാധ്യമപ്രവർത്തകയെ സഹായിക്കാൻ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് രാജ്കുമാർ റാവു എത്തുന്നത്.

ഇന്ത്യൻ സംസ്‍കാരത്തെ അംഗീകരിക്കാൻ കഴിയാത്ത പത്രപ്രവർത്തക ട്രാൻസ് ജെൻഡറുകളുടെ ജീവിതം അടുത്തറിയാൻ ശ്രമിക്കുന്നതോടെ, കഥയിൽ വഴിത്തിരിവുണ്ടാകുന്നു.

നമ്രത സിംഗ് ഗുജ്‍റാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹോളിവുഡ് താരങ്ങളായ ബോ റെഡെക്ക്, കാൻഡി ക്ലാർക്ക് എന്നിവരുമുണ്ട്. ചിത്രം ഓഗസ്റ്റിൽ പുറത്തിറങ്ങും.