Asianet News MalayalamAsianet News Malayalam

രാജ്‍‌കുമാര്‍ റാവുമായുള്ള വിവാഹം എപ്പോള്‍‌- മറുപടിയുമായി പത്രലേഖ

രാജ്‍‌കുമാര്‍ റാവുമായുള്ള വിവാഹം എപ്പോള്‍‌- മറുപടിയുമായി പത്രലേഖ

Rajkummar Rao and Patralekha getting married not for another 6 7 years she Says

രാജ്‍‌കുമാര്‍ റാവുവും പത്രലേഖയും തമ്മിലുള്ള പ്രണയം സിനിമാ മാധ്യമങ്ങളില്‍ ചര്‍‌ച്ചയായതാണ്. ഇരുവരുടെയും വിവാഹം എന്നായിരിക്കും എന്ന് ആരാധകര്‍‌ അന്വേഷിക്കാറുമുണ്ട്. അതിന് മറുപടി നല്‍കിയിരിക്കുകയാണ് പത്രലേഖ. അടുത്ത ആറോ ഏഴോ വര്‍ഷങ്ങളില്‍ വിവാഹം ഉണ്ടാകില്ലെന്നാണ് പത്രലേഖ പറയുന്നത്.

വിവാഹത്തിനായി ഒരിക്കലും മാതാപിതാക്കള്‍ എന്നെ നിര്‍ബന്ധിക്കാറില്ല. ഇരുപത്തിയൊന്നാം വയസ്സില്‍ വിവാഹിതയായ സുഹൃത്തുക്കള്‍ എനിക്കുണ്ട്. എന്നെ പക്ഷേ അങ്ങനെ നിര്‍ബന്ധിക്കാറില്ല- പത്രലേഖ പറഞ്ഞു.

അടുത്തിടെ രാജ്കുമാര്‍ റാവു കാമുകിയെ കുറിച്ച് പറഞ്ഞ കമന്റ് വാര്‍ത്തയായിരുന്നു. രാജ്കുമാറും കാമുകിയും എന്ന അടിക്കുറിപ്പോടെ ഒരു മാധ്യമം ഇരുവരുടെയും ഫോട്ടോ ട്വീറ്റ് ചെയ്‍തിരുന്നു. ഇതിന് രാജ്കുമാര്‍ റാവു നല്‍കിയ മറുപടിയാണ് ആരാധകരുടെ ഇഷ്‍ടം പിടിച്ചുപറ്റിയത്. മാധ്യമത്തിന് നന്ദി മാത്രമല്ല രാജ്കുമാര്‍ റാവു പറഞ്ഞത്. പത്രലേഖയുടെയും കാമുകന്‍ രാജ്കുമാര്‍ റാവുന്റെയും ഫോട്ടോകള്‍ എന്ന അടിക്കുറിപ്പോടെ രാജ്‍കുമാര്‍ റാവു ഫോട്ടോ ട്വീറ്റ് ചെയ്യുകയും ചെയ്‍തു. തന്നെ പത്രലേഖയുടെ കാമുകന്‍ എന്ന വിശേഷിപ്പിച്ചതിനാണ് രാജ്കുമാര്‍ റാവുവിന് ആരാധകര്‍ കയ്യടിച്ചത്.

Follow Us:
Download App:
  • android
  • ios