ചെന്നൈ: ബോക്സ്ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ് കബാലി. പൂര്‍ണ്ണമായും മലേഷ്യന്‍ പാശ്ചാത്തലത്തിലാണ് കബാലിയുടെ കഥ നടക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തമിഴര്‍ ജീവിക്കുന്ന മലേഷ്യയില്‍ ജനിച്ച് അവിടെ അധോലോക നായകനാകുന്ന കബാലിയുടെ കഥയാണ് ചിത്രം പറയുന്നത്.

ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പ്രകാരം മലേഷ്യയില്‍ പ്രദര്‍ശിപ്പിച്ച കബാലി മറ്റൊരു ക്ലൈമാക്‌സിലാണ് അവസാനിച്ചത്. മലേഷ്യയില്‍ രഹസ്യാന്വേഷണ സംഘത്തെയും പോലീസിനെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന കാരണത്താലാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റാന്‍ കാരണമെന്നും പറയുന്നു. 

സോഷ്യല്‍ മീഡിയ വഴിയാണ് കബാലിയുടെ മലേഷ്യയില്‍ വ്യത്യസ്ത ക്ലൈമാക്‌സ് സംസാരമാകുന്നത്. ക്ലൈമാക്‌സ് രംഗത്തിന്‍റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. കബാലി അവസാനം മലേഷ്യന്‍ പോലീസിന് കീഴടങ്ങിയെന്നാണ് സ്ക്രീന്‍ഷോട്ട് പറയുന്നത്.