കോഹ്ലിയും അനുഷ്‌കയും ഈയിടെയാണ് വിവാഹിതരായത്. ക്രിക്കറ്റ് താരങ്ങള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കും ബന്ധുക്കള്‍ക്കൊക്കെയായി വിവാഹ സല്‍ക്കാരം ഒരുക്കിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കും വിവാഹ സമ്മാനം നല്‍കണമെന്ന് മോഹവുമായി നടി രാഖി സാവന്ത് എത്തി.
വിവാഹത്തിനും സല്‍ക്കാരത്തിനുമൊന്നും വിളിച്ചില്ലെങ്കിലും വ്യത്യസ്തമായ സമ്മാനം നല്‍കണമെന്നാണ് രാഖി പറയുന്നത്. താന്‍ മോഡലായി എത്തുന്ന ബ്രാന്‍ഡിന്റെ ഗര്‍ഭനിരോധന ഉറയാണ് രാഖി ഇരുവര്‍ക്കും സമ്മാനമായി നല്‍കാന്‍ ആഗ്രഹിക്കുന്നത്. കോഹ്ലിക്കും അനുഷ്‌കയ്ക്കും വിവാഹമംഗളാശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ തന്റെ കോണ്ടം ഉപയോഗിക്കൂ എന്ന അഭ്യര്‍ത്ഥനയും രാഖി നടത്തുന്നുണ്ട്
ഗര്‍ഭ നിരോധന ഉറയുടെ പരസ്യത്തില്‍ അഭിനയിക്കുന്നത് സാമൂഹിക സേവനമാണെന്നും പരസ്യങ്ങള്‍ ഉണ്ടായാലേ എയ്ഡ്‌സില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയുള്ള മുന്‍കരുതലിനെ കുറിച്ച് ആളുകള്‍ ബോധവാന്മാരൂകയെന്നും രാഖി നേരത്തെ പറഞ്ഞിരുന്നു.
