ദില്ലി: വിവാദ ഗ്ലാമര്‍ നടി രാഖി സാവന്തിന് വീണ്ടും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. രാമായണ കര്‍ത്താവായ വാല്‍മീകിയെ അപമാനിച്ചതിനാണ് താരത്തിനെതിരെ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ലുധിയാന കോടതിയുടേതാണ് നടപടി. കഴിഞ്ഞ വര്‍ഷം ഒരു സ്വകാര്യ ടെലിവിഷന്‍ പരിപാടിക്കിടെയാണ് രാഖി സാവന്ത് വാത്മീകിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്.

ബോളിവുഡിലെ ഹോട്ട് ഗേള്‍ എന്നറിയപ്പെടുന്ന രാഖി സാവന്തിനെ ഇതേ കേസിന് ഏപ്രില്‍ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാത്മീകിയെ അപമാനിച്ചതിനൊപ്പം മതവികാരം വ്രണപ്പെടുത്തിയെന്നും കോടതി ചൂണ്ടികാട്ടി. വിവാദമായ പല പ്രസ്താവനകളിലൂടെയും പ്രവര്‍ത്തികളിലൂടെയും രാഖി സാവന്ത് പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.