രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ബിജു മേനോന്‍ നായകാനായെത്തുന്ന 'രക്ഷാധികാരി ബൈജു ഒപ്പ്' എന്ന ചിത്രത്തിന്റെ 360 ഡിഗ്രി പോസ്റ്റര്‍ പുറത്തിറങ്ങി. വെള്ളിയാഴ്ച ചിത്രം തിയ്യറ്ററുകളിലെത്തുകയാണ്. അജു വര്‍ഗ്ഗീസ്, ഇന്ദ്രന്‍സ്, അലന്‍സിയര്‍ ലേ ലോപസ്, ജനാര്‍ദ്ദനന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍.

 100ത് മങ്കി മൂവീസിന്റെ ബാനറില്‍ അലക്‌സാണ്ടര്‍ മാത്യു, സതീഷ് കോലം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രനും ചിത്രസംയോജനം ഷംജിത് മുഹമ്മദ്ദും നിര്‍വ്വഹിച്ചിരിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു.