Asianet News MalayalamAsianet News Malayalam

സായി പല്ലവി വന്നു; സൂര്യ ചിത്രം പ്രതിസന്ധിയില്‍

  • സൂര്യയെ നായകനാക്കി ശെല്‍വ രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രതിസന്ധിയില്‍
Rakul Preet Singh Sai Pallavi in Suriya next

ചെന്നൈ: സൂര്യയെ നായകനാക്കി ശെല്‍വ രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രതിസന്ധിയില്‍. കാരണമായത് ചിത്രത്തിലെ നായികമാരും. സൂര്യയുടെ കരിയറിലെ 36-മത്തെ ചിത്രമാണ് ഇതില്‍. ഇതില്‍ ആദ്യം പ്രധാനനായികയായി പറഞ്ഞുകേട്ടിരുന്നത് രാകുല്‍ പ്രീത് സിംഗിന്‍റെ പേരാണ്. തെലുങ്കില്‍ അടക്കം വന്‍ ചിത്രങ്ങളില്‍ നായികയാണ് ഈ ഉത്തരേന്ത്യയില്‍ നിന്നുള്ള സുന്ദരി.

എന്നാല്‍ പിന്നീടാണ് ചിത്രത്തിലേക്ക് മലയാളത്തിന്‍റെ സ്വന്തം സായി പല്ലവിയുടെ കടന്നുവരവ്. ഫിദയിലൂടെ തന്‍റെതായ സ്ഥാനം തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഉറപ്പിച്ചിരിക്കുകയാണ് 'മലര്‍'. തമിഴ് സിനിമ പ്രേമികള്‍ക്കിടയില്‍ സായി പല്ലവിക്ക് ഒരു അല്‍പ്പം മേല്‍ക്കൈ ഉണ്ടെന്ന് പറയാം. സായിയുടെ വരവോടെ പ്രധാനനായിക എന്ന സ്ഥാനം പോകുമോ എന്ന പേടിയിലാണ് രാകുല്‍.

അത്തരത്തില്‍ കഥയില്‍ ശെല്‍വ രാഘവന്‍ മാറ്റങ്ങള്‍ വരുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ ചിത്രത്തില്‍ ഒരു രണ്ടാം നായിക പദവിക്കില്ലെന്ന നിലപാടിലാണ് രാകുല്‍. . ഇതോടെ സിനിമ പ്രതിസന്ധിയിലാണ്.  ഇനി പ്രധാന വേഷങ്ങളെ ചെയ്യൂ എന്ന് മുന്‍പ് പല അഭിമുഖങ്ങളിലും രാകുല്‍ പറഞ്ഞിട്ടുണ്ട്.


 

Follow Us:
Download App:
  • android
  • ios