സിനിമയില്‍ സ്‍ത്രീകളോട് പ്രതിഫലത്തിന്റെ കാര്യത്തില്‍ വിവേചനം കാണിക്കുന്നതിന് എതിരെ രാകുല്‍ പ്രീത് സിംഗ്. മുന്‍നിര നായികയായിട്ടും നയന്‍താരയ്‍ക്ക് നായകനേക്കാളും പ്രതിഫലം കുറച്ചുകൊടുക്കുന്നത് എന്തുകൊണ്ടെന്ന് രാകുല്‍ ചോദിക്കുന്നു.

നയന്‍താര നായികയായി വന്ന സിനിമകളെല്ലാം ഹിറ്റാണ്. അവരെ കേന്ദ്രകഥാപാത്രമാക്കിയാണ്ആ സിനിമകളെല്ലാം. എന്നിട്ടും മൂന്ന് കോടി മാത്രമാണ് നയന്‍താരയ്‍ക്ക് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോളിവുഡിലെ മുന്‍നിര നായകന്‍മാര്‍ക്ക് 15 കോടി രൂപയോളം പ്രതിഫലം ലഭിക്കുന്നുണ്ട്. ഇത് കോളിവുഡിന്റെ മാത്രം പ്രത്യേകതയല്ല, മറ്റ് ഭാഷകളിലെ സിനിമയിലും വിവേചനമുണ്ടെന്നും രാകുല്‍ പറഞ്ഞു.