യുടൂബില്‍ വൈറലാവുകയാണ് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ഷോര്‍ട്ട് ഫിലിം. ഷോര്‍ട്ട് ഫിലിമിന്റെ പേര് തന്നെ അത്തരത്തിലാണ്. 'എന്റെ മകള്‍ക്ക് സണി ലിയോണ്‍ ആകണം'. ഒരു പെണ്‍കുട്ടി സണ്ണി ലിയോണ്‍ ആകണം എന്ന് പറയുന്നതും വീട്ടുകാരുടെ എതിര്‍പ്പുമാണ് ഷോര്‍ട്ട് ഫിലിമിന്റെ കഥ. അവസാനം സ്വന്തം സ്വാതന്ത്ര്യം നേടി അവള്‍ പോകുന്നതും കാണാം. സ്ത്രീ സ്വാതന്ത്ര്യവും അവളുടെ നിലപാടുകളുമെല്ലാം ഷോര്‍ട് ഫിലിം വിഷയമാക്കുന്നു.
സെന്‍സര്‍ ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിക്കുന്ന സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സെക്സും വയലന്‍സും സംവിധായകന്റെ താല്‍പ്പര്യത്തിന് കാണിക്കണമെന്നും അതില്‍ കത്രിക വെയ്ക്കാനുള്ള സ്വാതന്ത്ര്യം സെന്‍സര്‍ ബോര്‍ഡിന് ഇല്ലയെന്നുമാണ് രാമുവിന്റെ നിലപാട്. അതുകൊണ്ട് തന്നെ സെന്‍സര്‍ ബോര്‍ഡിന് നല്‍കാതെ തന്റെ ചിത്രങ്ങള്‍ യൂ ട്യൂബിലൂടെ പ്രദര്‍ശിപ്പിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ.
