ചെന്നൈ: രജനീകാന്തിനെ കാണാന്‍ കൊള്ളില്ലെന്ന് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. സൗന്ദര്യം സൂപ്പര്‍ താര പദവിക്ക് അനിവാര്യമല്ലെന്ന് തെളിയിച്ച നടനാണ് രജനിയെന്നും രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു. ഇതിനെതിരെ രജനി ആരാധകര്‍ രംഗത്തു വന്നു. താന്‍ രജനിയെ പ്രശംസിക്കുകയായിരുന്നുവെന്നും വിവരംകെട്ട ആരാധകര്‍ക്ക് അത് മനസ്സിലാവാത്തതാണ് പ്രശ്‌നമെന്നും രാംഗോപാല്‍ വര്‍മ്മ മറുപടി ട്വീറ്റ് ചെയ്തു.
എന്തിരന്‍ 2 സെറ്റില്‍ രജനിക്കൊപ്പം നില്‍ക്കുന്ന ചിത്രം ആമി ജാക്‌സണ്‍ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഈ ചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് രാംഗോപാല്‍ വര്‍മ്മ തുടര്‍ച്ചയായി ട്വീറ്റ് ചെയ്തു.
സൗന്ദര്യം താരപദവിക്ക് അനിവാര്യമാണെന്ന സങ്കല്‍പ്പം തകര്‍ത്തുകളഞ്ഞ എക്കാലത്തെയും വലിയ താരമാണ് ഈ മനുഷ്യന്‍ എന്ന് പറഞ്ഞാണ് രാജനിയുടെയും ആമി ജാക്‌സണിന്റെയും ചിത്രം രാം ഗോപാല്‍ വര്‍മ്മ ആദ്യം പോസ്റ്റ് ചെയ്തത്.
ഇദ്ദേഹം കാണാന്‍ കൊള്ളില്ല, സിക്‌സ് പായ്ക്ക് അല്ല, ആകാരഭംഗിയില്ല, ഉയരം കുറവാണ്, നൃത്തപാടവവുമില്ല. ഇതാണ് രണ്ടാം ട്വീറ്റ്.
മൂന്നാം ട്വീറ്റ് ഇങ്ങനെ: ഇതുപോലെ ലുക്കുള്ള നടന്‍ ലോകത്തെവിടെയും സൂപ്പര്‍ താരമാവാന്‍ ഇടയില്ല. ഇ്‌ദ്ദേഹം എന്താണ് ദൈവത്തിന് കൊടുക്കുന്നത്, ദൈവം എന്താണ് കൊടുക്കുന്നത് എന്നോര്‍ത്ത് അതിശയമുണ്ട്.
സിനിമയില്‍ പ്രേക്ഷകര്‍ എന്താണ് ഇഷ്ടപ്പെടുന്നത് എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലെന്നതിനുള്ള അങ്ങേയറ്റത്തെ തെളിവാണ് രജനി സാര്‍.
രജനി പ്രതിഭാസം വിശദീകരിക്കാന്‍ ശ്രമിച്ചാല്‍ മഹാന്‍മാരായ സൈക്യാട്രിസ്റ്റുകള്‍ പോലും തകര്‍ന്നടിയും.
ഈ ട്വീറ്റുകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ വര്‍മ്മ വീണ്ടും ട്വീറ്റ് ചെയ്തു: ഞാന്‍ രജനി സാറിനെ പ്രശംസിക്കുകയാണ് എന്ന കാര്യം ചില വിവരംകെട്ട രജനി ആരാധകര്‍ക്ക് കഴിയുന്നേയില്ല.
