കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് രണ്ടാം തവണയും ജാമ്യം നിഷേധിച്ചതോടെ രാമലീല വെട്ടിലായി. ചിത്രത്തിന്‍റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പുലിമുരുകന്‍റെ വന്‍ വിജയത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ അരുണ്‍ ഗോപിയാണ് സംവിധാനം ചെയ്യുന്നത്. 

രാമലീലയുടെ റിലീസ് എന്ന് എന്ന ചോദ്യത്തിന് ടോമിച്ചന്‍ മുളകുപാടം മറുപടി പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും പറയാനാകില്ല. ഓണം റിലീസായി ചിത്രം പ്ലാന്‍ ചെയ്തിരുന്നില്ല. ചിലപ്പോള്‍ അടുത്ത മാസം റിലീസ് ഉണ്ടായേക്കാം. തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്‍റെ ജാമ്യവുമായി ബന്ധപ്പെട്ടല്ല റിലീസ് നീളുന്നത് വര്‍ക്കുകള്‍ തീരാനുണ്ടെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.