ദിലീപിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ രാമലീലയുടെ വിജയത്തിന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറക്കി. ഒരു മിനിറ്റ് നാല് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ അണിയറ പ്രര്‍ത്തകരാണ് പുറത്തിറക്കിയിട്ടുള്ളത്. ചിത്രത്തിലെ പ്രധാന ഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഷാഫി സംവിധാനം ചെയ്ത 2 കണ്‍ട്രീസിന് ശേഷം 50 കോടി ക്ലബില്‍ ഇടം നേടുന്ന രണ്ടാമത്തെ ദിലീചിത്രമാണ് രാമലീല. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജയില്‍വാസത്തിനിടെയാണ് സിനിമ പുറത്തിറങ്ങിയത്.
ഏറെ പ്രതിസന്ധികള്‍ മറികടന്ന് തിയേറ്ററുകളില്‍ എത്തിയ സിനിമ അണിയറ പ്രവര്‍ത്തകരെ പോലും ഞെട്ടിച്ചുകൊണ്ടാണ് ബോക്‌സ് ഓഫീസില്‍ ഇടം പിടിച്ചത്. സെപ്തംബര്‍ 28 ന് റീലീസായ സിനിമയക്ക് മികച്ച പ്രതികരമാണ് ലഭിച്ചത്.നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തത്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്.

