അമേരിക്കയിലെ തെരുവില്‍ ഭിക്ഷയെടുത്ത് പിഷാരടിയും ധര്‍മ്മജനും

അമേരിക്കയിലെ തെരുവില്‍ ഭിക്ഷയെടുത്ത് രമേശ് പിഷാരടിയും ധര്‍മ്മജനും. ഇരുവരും ഭിക്ഷയെടുക്കുന്നതിന്‍റെ രസകരമായ ദൃശ്യങ്ങള്‍ പിഷാരടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. പിച്ചവച്ച നാള്‍ മുതല്‍ക്കുനീ.. എന്ന ഗാനമാണ് ഇരുവരുടെയും ഭിക്ഷാടനത്തിന് പശ്ചത്തല സംഗീതമായി നല്‍കിയിരിക്കുന്നത്. 

പഞ്ചവര്‍ണ്ണ തത്ത എന്ന തന്‍റെ ആദ്യ സംവിധാന സംരംഭത്തിന് ശേഷം പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് പിഷാരടി. ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയ പിഷാരടി എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

View post on Instagram