സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധക പിന്തുള്ള നടനാണ് രമേഷ് പിഷാരടി. അതുകൊണ്ടുതന്നെ രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റുകളും വൈറലാകാറുണ്ട്. ഇത്തവണ രമേഷ് പിഷാരടി വാട്ടര്‍ ബൈക്ക് ഓടിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.
എടാ CBI .. എനിക്ക് കരയില് മാത്രമല്ലടാ .. അങ്ങ് കടലിലും ഉണ്ടെടാ പിടി !!!! എന്ന അടിക്കുറിപ്പോടെ പിഷാരടി പോസ്റ്റ് ചെയ്‍ത വീഡിയോ ആണ് വൈറലായിരിക്കുന്നത്. ധൂം സ്റ്റൈലില്‍ രമേഷ് പിഷാരടി വാട്ടര്‍ ബൈക്ക് ഓടിക്കുന്ന വീഡിയോയ്‍ക്ക് നിരവധി പേര്‍ കമന്റും ചെയ്‍തിട്ടുണ്ട്.
