മിനി സ്ക്രീനിലും വെള്ളിത്തിരിയിലും സ്റ്റേജ് ഷോകളിലും ഒരുപോലെ ചിരിവിരുന്ന് സമ്മാനിക്കുന്ന കലാകാരനാണ് രമേഷ് പിഷാരടി. സാമൂഹ്യമാധ്യമങ്ങളിലും രമേഷ് പിഷാരടി തകര്‍പ്പന്‍ 'ചിരി പോസ്റ്റുകള്‍' ഇടാറുണ്ട്. ഇപ്പോഴിതാ രമേഷ് പിഷാരടി ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഒരു ബോഡി ബില്‍ഡര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് രമേഷ് പിഷാരടി ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഞാനും എന്റെ ശിഷ്യനും ജിമ്മില് നിന്ന് ഇറങ്ങിയപ്പോള്‍ ആരാധകര്‍ പകര്‍ത്തിയ ചിത്രം എന്നായിരുന്നു അടിക്കുറിപ്പ്.
