സ്റ്റേജ് ഷോകളിലും മിനി സ്‌ക്രീനിലും ചിരി നമ്പറുകളുമായി തിളങ്ങുന്ന രമേഷ് പിഷാരടി സംവിധായകനാകുന്നു. എന്നാല്‍ നായകനാരാണാണോന്നോ സിനിമയുടെ മറ്റ് വിശേഷങ്ങളോ രമേഷ് പിഷാരടി വെളിപ്പെടുത്തിയിട്ടില്ല. പത്തു ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് രമേഷ് പിഷാരടി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞത്.

അതേസമയം ജയറാം ആയിരിക്കും നായകനെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാമന്റെ ഏദന്‍തോട്ടം എന്ന സിനിമയിലായിരുന്നു രമേഷ് പിഷാരടി അവസാനം അഭിനയിച്ചത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലും രമേഷ് പിഷാരടി ഒരു മികച്ച വേഷം ചെയ്തിരുന്നു.