പ്രശസ്ത സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രത്തിനു ശശികല എന്നു പേരിട്ടു. പുരട്ചി തലൈവി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയലളിതയെ താന്‍ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും അതിനേക്കാള്‍ അല്‍പം കൂടുതലാണ് ശശികലയോടുള്ള ബഹുമാനമെന്നും രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു. ശശികലയുടെ കണ്ണിലൂടെ ജയലളിതയുടെ ജീവിതം പറയുമ്പോള്‍ അത് ഏറെ കാവ്യാത്മകമായിരിക്കുമെന്നുമാണ് വര്‍മ പറയുന്നത്.