ദിലീപ് നായകനാകുന്ന രാമലീലയുടെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു. അരുണ്‍ ഗോപിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

പ്രയാഗാ മാര്‍ട്ടിനാണ് നായിക. മുകേഷ്, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്‍ണ, അനില്‍ മുരളി, ശ്രീജിത്ത് രവി തുടങ്ങിയവരും സിനിമയിലുണ്ട്. സച്ചിയാണ് തിരക്കഥ എഴുതുന്നത്. മെഗാഹിറ്റ് ചിത്രമായ പുലിമുരുകനു ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് സിനിമ നിര്‍മ്മിക്കുന്നത്.