തിരുവനന്തപുരം: ബാഹുബലിയിലൂടെ പ്രശസ്തനായ തെന്നിന്ത്യൻ താരം റാണാ ദഗ്ഗുപതി തലസ്ഥാനത്ത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാവിലെ റാണ സന്ദർശനം നടത്തി. തിരുവിതാം കൂർ രാജാവ് മാർത്താണ്ഡവർമ്മയുടെ ചരിത്രം പറയുന്ന സിനിമയിൽ റാണാ ദഗ്ഗുപതിയാണ് നായകൻ. കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചർച്ചകൾക്കായാണ് റാണ എത്തിയത്. മാർത്താണ്ഡവർ‍മ്മയാകാൻ അവസരം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് റാണ പറഞ്ഞു.