ചിത്രം പൂര്‍ണമായും അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്
പൃഥ്വിരാജ് നായകനാകുന്ന രണത്തിന്റെ ടീസര് പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രത്തിന്റെ റഹ്മാന് കഥാപാത്രത്തെ പരിചയപ്പെടുത്തി യാണ് പുതിയ ടീസര് പുറത്തിറങ്ങിയിരിക്കുന്നത്.
നിര്മല് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് രണം. മുംബൈ പോലീസിന് ശേഷം പൃഥ്വിരാജും റഹ്മാനും ഒന്നിക്കുന്ന ചിത്രമാണിത്.
ഹോളിവുഡ് സ്റ്റണ്ട് കോര്ഡിനേറ്ററുമാരായ ക്രിസ്റ്റിയല് ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോമല് എന്നിവരാണ് ചിത്രത്തിലെ ആക്ഷന് രംഗങ്ങള് ഒരുക്കിയിരിക്കുന്നത്.
ഇഷാതല്വാറാണ് നായികയായി എത്തുന്നത്. പൂര്ണമായും അമേരിക്കയില് ചിത്രീകരിക്കുന്ന സിനിമയില് ഡെട്രോയിറ്റിലെയും ടൊറന്റോയിലും തെരുവുകളിലെ ഗുണ്ടാസംഘങ്ങളുടെ കഥയാണ് പറയുന്നത്.

