സോനവും രണ്‍ബീറും ഒന്നിക്കുന്നു
മുംബൈ:സഞ്ജയ് ലീലാ ബന്സാലിയുടെ 'സാവരിയ'യിലൂടെയാണ് സോനം കപൂറും രണ്ബീർ കപൂറും തങ്ങളുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. അതിനുശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടില്ല. എന്നാല് രാജ്കുമാര് ഹിരാനിയുടെ 'സഞ്ജു'വിലൂടെ വീണ്ടും ഇരുവരും ഒന്നിക്കുകയാണ്. 10 വര്ഷത്തിന് ശേഷം വീണ്ടും ഒന്നിക്കുമ്പോള് സോനം മികച്ച നടിയായി മാറിയതായി അനുഭവപ്പെട്ടന്നാണ് രണ്ബീര് പറഞ്ഞത്. ചിത്രത്തിന്റെ ട്രെയിലര് ലോഞ്ചില് സംസാരിക്കുകയായിരുന്നു രണ്ബീര്.
സോനത്തിന്റെ ആത്മവിശ്വാസവും അനുഭവും മികച്ചതാണെന്നും തങ്ങള് രണ്ടുപേരും നന്നായി ആസ്വദിച്ചാണ് ജോലി ചെയ്തതെന്നും രണ്ബീര് പറഞ്ഞു. വെള്ളിത്തിരയില് എത്തുന്നതിന് മുമ്പ് ഇരുവരും സഞ്ജയ് ലീലാ ബന്സാലിയുടെ ബ്ലാക്കില് സഹസംവിധായകരായിരുന്നു. സാവരിയയില് ഒന്നിച്ചതിന് ശേഷം ഒന്നിച്ചഭിനയിക്കാനുള്ള അവസരം തങ്ങള്ക്ക് ലഭിച്ചില്ലെന്നും എന്നാല് ബ്ലാക്കില് സഹസംവിധായകരായിരുന്നപ്പോള് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് സോനം ഇപ്പോഴെന്നും രണ്ബീര് പറഞ്ഞു.
