ബോളിവുഡ് സുന്ദരി റാണി മുഖര്‍ജിയുടെയും ആദിത്യ ചോപ്രയുടെയും മകളുടെയെന്ന പേരില്‍ അടുത്തിടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അയാംറാണിചോപ്ര എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഫോട്ടോ പോസ്റ്റ് ചെയ്‍ത്. ഒടുവില്‍, ആരാധകര്‍ക്കായി റാണി മകള്‍ അദിരയുടെ ഫോട്ടോ ഷെയര്‍ ചെയ്യുന്നുവെന്ന കമന്റോടോയായിരുന്നു ഫോട്ടോ.


എന്നാല്‍ ഫോട്ടോ വ്യാജമാണെന്ന് റാണി മുഖര്‍ജി യാഷ് രാജ് ഫിലിംസിന്റെ വക്താവ് മുഖേന അറിയിച്ചിരിക്കുകയാണ്. ഒരു സോഷ്യല്‍ മീഡിയയിലും റാണി മുഖര്‍ജി അംഗമല്ല. റാണി മുഖര്‍ജിയുടെ പേരില്‍ പല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഉണ്ട്. ആ അക്കൗണ്ടുകള്‍ വ്യാജമാണ്. അതില്‍ വരുന്ന കാര്യങ്ങള്‍ സത്യമല്ല. ആരാധകര്‍ ഇക്കാര്യം മനസ്സിലാക്കണം. കബളിപ്പിക്കപ്പെടരുതെന്നും വക്താവ് പറയുന്നു.

യാഷ് രാജ് ഫിലിംസിന്റെ ചെയര്‍മാനായ ആദിത്യ ചോപ്രയുമായി 2014ലാണ് റാണി മുഖര്‍ജി വിവാഹിതയായത്. 2015ലാണ് ഇരുവര്‍ക്കും മകള്‍ ജനിക്കുന്നത്.