ആ മുഖം മനസ്സില്‍ വന്നുകൊണ്ടേയിരിക്കുന്നു: റാണി മുഖര്‍ജി

ശ്രീദേവി തന്റെ ജീവിതത്തില്‍ ഒരു വഴിവിളക്കായിരുന്നുവെന്ന് നടി റാണി മുഖര്‍ജി. ശ്രീദേവിയുടെ അകാല മരണം, തന്നെ അച്ഛന്റെ മരണത്തിന് ശേഷം ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതാണെന്നും റാണി മുഖര്‍ജി പറഞ്ഞു.

വ്യക്തിപരമായും കരിയറിലും ഒരുപാട് പ്രചോദനമായിരുന്നു. അച്ഛന്റെ മരണത്തിനു ശേഷം ഏറ്റവും കൂടുതല്‍ വേദന തോന്നിയത് ശ്രീദേവിയുടെ മരണത്തിലാണ്. എന്നോടുള്ള അവരുടെ സ്‍നേഹം അത്രയ്‍ക്കും തീവ്രവമായിരുന്നു. എനിക്ക് ഒരു വഴിവിളക്ക് ആണ് നഷ്‍ടപ്പെട്ടത്. ആ മുഖം എപ്പോഴും മനസ്സില്‍ വന്നുകൊണ്ടേയിരിക്കുന്നു- റാണി മുഖര്‍ജി പറഞ്ഞു.