നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് അമ്മയായി എന്ന് വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. രഞ്ജിനിയുടെ കുഞ്ഞെന്ന തരത്തില്‍ ഒരു ഫോട്ടോയും പ്രചരിച്ചിരുന്നു. വാര്‍ത്തയ്ക്കെതിരെ രഞ്ജിനി ഹരിദാസ് ഫേസ്ബുക്കില്‍ പ്രതികരിച്ചു. ഇത് എപ്പോള്‍ ഞാനറിഞ്ഞില്ലല്ലോ എന്നായിരുന്നു രഞ്ജിനി ഹരിദാസിന്റെ പ്രതികരണം.