രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് തിരക്കഥയിലൂടെയും ഇന്ത്യന്‍ റുപ്പിയിലൂടെയും പൃഥ്വിരാജിന് രഞ്ജിത് വലിയ ഒരു ബ്രേക്ക് നല്‍കി. ഇപ്പോഴിതാ രഞ്ജിത് വീണ്ടും പൃഥ്വിരാജിനെ നായകനാക്കാന്‍ ഒരുങ്ങുന്നു.
അടുത്തിടെ, പൃഥ്വിരാജ് നായകനായ അനാര്‍ക്കലിയുടെ നൂറാം ദിവസത്തിന്റെ ആഘോഷം നടന്നിരുന്നു. ചടങ്ങില്‍ മുഖ്യാതിഥികളായി രഞ്ജിത്തും ലാല്‍ ജോസും പങ്കെടുത്തിരുന്നു. ലാല്‍ ജോസ് ഒരു കഥ പറഞ്ഞിരുന്നുവെന്നും ഇന്ന് ഭാഗ്യദിവസമാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. അതേസമയം താനും പൃഥ്വിരാജിനോട് ഒരു കഥ പറയാന്‍ ആലോചിച്ചിരിക്കുകയായിരുന്നുവെന്നും തന്നെ ലാല്‍ ജോസ് കടത്തിവെട്ടുകയായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. എന്തായാലും ഇരുവരുടേയും സിനിമയില്‍ പൃഥ്വിരാജിനെ നായകനായി കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം തീര്‍ച്ചയാണ്.
